പയ്യോളി, കോട്ടക്കൽ ദീർഘകാലം പയ്യോളി ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന പി. ടി. അബ്ദുൽ കരീം മാസ്റ്റർ (78)

പയ്യോളി: കോട്ടക്കൽ ദീർഘകാലം പയ്യോളി ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന പി. ടി. അബ്ദുൽ കരീം മാസ്റ്റർ (78) നിര്യാതനായി. മൂന്നാറിൽ എ. ഇ.ഒ ആയും പുതുപ്പണം ജെ.എൻ.എം ജി.എച്ച്.എസ്. എസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടക്കൽ സലഫി മസ്ജിദിൻ്റെ സ്ഥാപക പ്രസിഡണ്ടും കോട്ടക്കൽ ഹിദായത്തു സുബിയാൻ മദ്രസയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
ഭാര്യമാർ : ഷാഹിന, പരേതയായ തലക്കോട്ട് റുഖിയ. മക്കൾ : ഖലീൽ (ഫലാഹ് ഫാർമ വടകര) , അഷ്ഖർ (പ്രിൻസിപ്പൽ താനൂർ ഗവ: കോളേജ്) , ഷഹസാദ്, സുൽഫത്ത്, നുസ്രത്ത്.

