KOYILANDY DIARY.COM

The Perfect News Portal

മൂന്നാർ ചിന്നക്കനാലിൽ പൊലീസ് സംഘത്തിന് നേരെ ആക്രമണം; പൊലീസുകാരന് കുത്തേറ്റു

ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കായംകുളത്ത് നിന്നുള്ള പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കായംകുളം സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഉദ്യോഗസ്ഥനായ ദീപക്കിനാണ് കുത്തേറ്റത്. പൊലീസിനെ ആക്രമിച്ച സംഘത്തിലെ നാല് പേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഒന്നിലധികം കുത്തേറ്റ ദീപിക്കിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപക്കിന്റെ കഴുത്തിലും കൈക്കും കാലിനുമാണ് കുത്തേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ദീപക്ക് അപകടനില തരണം ചെയ്‌തു. ദീപക്കിനെ കൂടാതെ മറ്റ് പൊലീസുകാർക്കു കൂടി പരിക്കേറ്റിട്ടുണ്ട്.

 

 

Share news
error: Content is protected !!