KOYILANDY DIARY.COM

The Perfect News Portal

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സംവിധായകൻ പോലീസ് പിടിയിൽ

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  യുവ സംവിധായകൻ പോലീസ് പിടിയിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36) നെയാണ് പോലീസ് അതിസാഹസികമായി സിനിമാ സ്റ്റൈലിൽ പിടികൂടിയത്. ബൈനറി സിനിമയുടെ സംവിധായകനാണ്. സിനിമയിൽ ചാൻസ് നൽകാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഡിവൈ.എസ്.പി. ഹരിപ്രസാദിന് ലഭിച്ച പരാതിയെ തുടർന്ന് കൊയിലാണ്ടി സി ഐ എം വി. ബിജു, എസ്.ഐ. വി. അനീഷ്, എ.എസ്.ഐ.മാരായ വിനീഷ് കെ, ഷാജി എസ്, എസ്.സി.പി.ഒ. ഷിനു തുടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. ഇയാൾ ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് നിന്നും പോലീസിനെ കണ്ട് ഓടിയപ്പോൾ തുടർന്ന് പോലീസ് സിനിമാ സ്റ്റൈലിൽതന്നെ ഇയാളെ പൊക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Share news