KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) കരുതൽ: സുനിക്കും കുടുംബത്തിനും ഇനി “സ്നേഹവീട്ടിൽ’ പേടിയില്ലാതെ അന്തിയുറങ്ങാം

സിപിഐ(എം) കരുതൽ: സുനിക്കും കുടുംബത്തിനും ഇനി “സ്നേഹവീട്ടിൽ’ പേടിയില്ലാതെ അന്തിയുറങ്ങാം.. കാട്ടാക്കട മാറനല്ലൂർ പഞ്ചായത്തിലെ വണ്ടന്നൂർ വാർഡിൽ കീളിയോട് പന്താവിളയിലെ സുനിക്കും മക്കളായ വിഷ്ണുവിനും കൃഷ്ണയ്‌ക്കും സുനിയുടെ ഭർതൃസഹോദരിക്കുമാണ് ഇനി “സ്നേഹവീട്ടിൽ’ പേടിയില്ലാതെ അന്തിയുറങ്ങാൻ സാധിക്കുക. സിപിഐ(എം) ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി കേരള ആക്‌ഷൻ ഫോഴ്സിന്റെ  സഹായത്തോടെയാണ് സുനിക്കും കുടുംബത്തിനും വീടുവച്ച് നല്‍കിയത്. 
വീടിന്റെ താക്കോ​ല്‍ ദാനവും പൊതുസമ്മേളനവും തിങ്കള്‍ വൈകിട്ട് നാലിന് കീളിയോട് പന്താവിളയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനംചെയ്യും. ജനങ്ങളുടെ സഹായത്തോടെയാണ് സിപിഐ എം ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിർമാണം പൂർത്തിയാക്കിയത്. 
കൂലിപ്പണിക്കാരനായിരുന്ന കണ്ണൻ രണ്ടു വർഷം മുമ്പാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്. അതോടെ മാനസിക വൈകല്യമുള്ള ഭർതൃസഹോദരി ഉൾപ്പെടെയുള്ള നാലംഗ കുടുംബത്തിന്റെ ഉത്തരവാദിത്വം സുനിയുടേതായി. വീട്ടുജോലികൾ ചെയ്തും ഹോട്ടലുകളിൽ പാത്രം കഴുകിയുമാണ് ഇവർ ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
ഇതിനിടെ, ഇവര്‍ താമസിക്കുന്ന വീട് അപകടാവസ്ഥയിലെത്തി. കോൺക്രീറ്റ് പാളികൾ അടർന്നുവീണ് വീടുമുഴുവൻ ചോർന്നൊലിക്കുകയും ചുമരുകൾ വിണ്ടുമാറുകയും ചെയ്തതോടെ ഏതു സമയവും വീട് നിലംപൊത്താമെന്ന സ്ഥിതിയിലെത്തി. ഇതോടെയാണ് സിപിഐ(എം) സുനിക്കും കുടുംബത്തിനും വീടുനിര്‍മിച്ചു നല്‍കാന്‍ മുന്നിട്ടിറങ്ങിയത്.
Share news
error: Content is protected !!