കൂട്ടബലാത്സംഗത്തിന് ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം; പത്ത് പേർ അറസ്റ്റിൽ

ജയ്പൂർ: കൂട്ടബലാത്സംഗത്തിന് ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം. പത്ത് പേർ അറസ്റ്റിൽ. ബലാത്സംഗം ചെയ്ത ശേഷം ചൂളയിലിട്ട് കത്തിക്കുകയായിരുന്നു. ബുധനാഴ്ച കാണാതായ പെൺകുട്ടിയെ പിന്നീട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടി അസി. സബ് ഇൻസ്പെക്ടറെ അധികൃതർ സസ്പെൻഡ് ചെയ്തു. കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ബുധനാഴ്ച ആടുമേയ്ക്കാൻ പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ചൂളയിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടിയെ ചില ഭാഗങ്ങൾ പ്രതികൾ കത്തിക്കുകയും മറ്റുള്ളവ സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും പ്രതികൾക്ക് വധശിക്ഷ നടപ്പിലാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ബിൽവാര എസ്.പി ആദർശ് സിദ്ധു അറിയിച്ചു.
സംഭവത്തിൽ കാലു ലാൽ (25), കൻഹ (21), സഞ്ജയ് കുമാർ (20), പപ്പു (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കൊപ്പം പ്രായപൂർത്തിയാകാത്ത യുവാവിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതിന് പ്രതികളിൽ രണ്ട് പേരുടെ ഭാര്യമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.