KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി വിഹിതം വർധിപ്പിക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതം നിലവിലുള്ള 50ൽ നിന്ന്‌ 60 ശതമാനമായി ഉയർത്തുന്നത്‌ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. എ എം ആരിഫിന്‌ ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ്‌ ധന സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം ജിഎസ്‌ടി വരുമാനത്തിന്റെ 62.70 ശതമാനം കേന്ദ്രത്തിന്‌ ലഭിക്കുമ്പോഴും രാജ്യത്തെ ആകെ ചെലവുകളുടെ 62.40 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ആരിഫ് ചോദ്യം ഉന്നയിച്ചത്.

Share news
error: Content is protected !!