KOYILANDY DIARY.COM

The Perfect News Portal

വീടിൻ്റെ കുളിമുറിയില്‍ ചാരായം വാറ്റുന്നതിനിടെ മധ്യവയസ്‌കന്‍ പിടിയിലായി

പാലക്കാട്: വീടിൻ്റെ കുളിമുറിയില്‍ ചാരായം വാറ്റുന്നതിനിടെ മധ്യവയസ്‌കന്‍  പിടിയിലായി. പാലക്കാട് കല്ലടിക്കോട് ആണ് സംഭവം. എറണാകുളം കാക്കനാട് സ്വദേശി ജോയ് ജോര്‍ജ് (55) ആണ് കുളിമുറിയില്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായത്. സംഭവ സ്ഥലത്തുനിന്ന് ചാരായവും വാഷും എക്സൈസ് കസ്റ്റഡിയിലെടുത്തു.

സ്റ്റേഷന്‍ ഓഫീസര്‍ പി. ശിവശങ്കരന്‍, എസ്.ഐ കെ. കെ. പത്മരാജ്, എസ്.സി.പി.ഒമാരായ എം. വിനയശങ്കരന്‍, വി.വി. ഉണ്ണിക്കണ്ണന്‍, സി.പി.ഒമാരായ സി.ബി. അനില്‍, ഒ. സുനില്‍കുമാര്‍, എ. സെയ്ഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Share news