KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി അണ്ടിക്കമ്പനി – ആനപ്പാറ ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി അണ്ടിക്കമ്പനി – ആനപ്പാറ ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു.  കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിൽ ഉൾപ്പെടുത്തി 26 ലക്ഷം രൂപ ചെലവഴിച്ചാണ്  ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 9 -ാം വാർഡിൽ ഡ്രെയിനേജ് നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു.

ഓവർസിയർ നേഹ റിപ്പോർട് അവതരിപ്പിച്ചു. ചടങ്ങിൽ അശോകൻ കോട്ട്, ബാബു കുളൂർ, മുസ്തഫ പള്ളിവയൽ, ജോഷിനി എന്നിവർ  സംസാരിച്ചു. വാർഡ് മെമ്പർ ശബ്ന ഉമ്മാരിയിൽ സ്വാഗതവും വാർഡ് കൺവീനർ രാമചന്ദ്രൻ ഇ. നന്ദിയും പറഞ്ഞു.

Share news
error: Content is protected !!