KOYILANDY DIARY.COM

The Perfect News Portal

ഉള്ള്യേരി കക്കഞ്ചേരി കുരൂപറമ്പത്ത് കുഞ്ഞിക്കണാരൻ (82)

ഉള്ള്യേരി: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ ഉള്ള്യേരി – കക്കഞ്ചേരി, കുരൂപറമ്പത്ത് കുഞ്ഞിക്കണാരൻ (82) അന്തരിച്ചു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ദീർഘകാലം ജയിൽവാസമനുഷ്ഠിച്ചു. പരേതയായ ചിരുതക്കുട്ടിയാണ് ഭാര്യ. ഗണേശ് കക്കഞ്ചേരി (ഹെഡ്മാസ്റ്റർ പുത്തഞ്ചേരി എൽ പി സ്കൂൾ, കെ.എസ്.ടി.എ കൊയിലാണ്ടി സബ്ബ് ജില്ലാ പ്രസിഡണ്ട്), വിനോദ് കെ.പി (സി.പി.ഐ(എം) മനാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി, ഉള്ളിയേരി സർവീസ് സഹകരണ ബാങ്ക്), മനോജൻ കെ.പി, പ്രശാന്തൻ കെ (ജി.എച്ച്.എച്ച്.എസ്സ്.എസ്സ് ചീരാൽ വയനാട്), അജിത. സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, മാധവി, നാരായണി, കുഞ്ഞിമാണിക്യം. മരുമക്കൾ: സജീവൻ (ഉള്ളിയേരി) ശ്രീലേഖ (ഉള്ളിയേരി) പ്രനില (ചേലിയ). ശവസംസ്ക്കാരം: വൈകീട്ട് 6.30ന്.

Share news