സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ പുതിയ ഭാരവാഹികൾ

കൊയിലാണ്ടി: സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയന്റെ 2023-24 വർഷത്തെ സ്ഥാനരോഹണ ചടങ്ങ് കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സീനിയർ ചേമ്പർ ഇന്റർനാഷണൽ മുൻ ദേശീയ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് കോയ മുഖ്യഥിതിയായചടങ്ങിൽ കൊയിലാണ്ടി ലീജിയൻ പ്രസിഡണ്ട് സീനിയർ സി.കെ. ലാലു അധ്യക്ഷതവഹിച്ചു.

ഫൗണ്ടർ സെക്രട്ടറി ജനറൽ പി. ഡി. ഹരിപ്രഭ വിശിഷ്ടാഥിതിയായിരുന്നു. ചടങ്ങിൽ സീനിയൻ ചേമ്പർ കൊയിലാണ്ടി, നമ്പ്രത്തുകര സംസ്ക്കാര പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി കൊണ്ട് ഈ വർഷത്തെ ആദ്യത്തെ പ്രൊജക്റ്റിന്റെ ഉദ്ഘാടനം മുൻ ദേശീയ പ്രസിഡണ്ട് അഡ്വ. മുഹമ്മദ്‌കോയ നിർവഹിച്ചു. പുതിയ മെമ്പർമാരുടെ സ്ഥാനരോഹണം സെക്രട്ടറി ജനറൽ ജോസ് കണ്ടോത്ത് നിർവഹിച്ചു.
Advertisements

ചടങ്ങിൽ മട്ടുപാവിൽ കൃഷി ചെയ്തു ജനശ്രദ്ധ ആകർഷിച്ച കൊയിലാണ്ടിയുടെ ജനകീയ ഡോക്ടർ സീനിയർ ഇ. സുകുമാരനെയും ഭാര്യ പുഷ്പ സുകുമാരനെയും ഈ വർഷത്തെ കലാഭവൻ മണി പുരസ്‌കാരം നേടിയ പ്രശസ്ത സ്റ്റേജ് പെർഫോർമർ ഷഗ്നരാജിനെയും ആദരിച്ചു. 2023-24. വർഷത്തെ ഭാരവാഹികൾളായി സി. കെ. ലാലു (പ്രസിഡണ്ട്),
അഡ്വ. സതീഷ്കുമാർ, എം. സി. പ്രശാന്ത്, ഷിംനറാണി (വൈസ്പ്രസിഡണ്ടുമാർ), സി. കെ. മനോജ് (സെക്രട്ടറി),
സജിത്ത് കുമാർ വി എം (ജോയിൻ്റ് സെക്രട്ടറി), ഇ. ചന്ദ്രൻ. (പി ആർ ഒ), രാഖി ലാലു (സീനിയർ വിംഗ് ചെയർ പേഴ്സൺ)
രവീന്ദ്രൻ കോമത്ത് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വ. ജതിഷ്ബാബു, രാഖി ലാലു, ഇ. ചന്ദ്രൻ, രവീന്ദ്രൻ കോമത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ പി. ഇ. സുകുമാർ സ്വാഗതവും സെക്രട്ടറി സി. കെ. മനോജ് നന്ദിയും പറഞ്ഞു.
