KOYILANDY DIARY

The Perfect News Portal

ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ പഠന കേമ്പ് ആരംഭിച്ചു.

ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ പഠന കേമ്പ് ആരംഭിച്ചു. 2 ദിവസമായി നടക്കുന്ന ക്യാമ്പ് ഇരിങ്ങൽ സർഗാലയയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി. പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഡ്വ.എം. കെ. ദിനേശൻ അദ്ധ്യക്ഷനായിരുന്നു. അഖിലേന്ത്യാ വൈസ്.പ്രസിഡണ്ട്  ഇ.കെ. നാരായണൻ , കെ. ജയരാജൻ, ജോജോ സിറിയക്ക്, കെ. പി. അശോക് കുമാർ, കെ. എൻ. ജയകുമാർ, ഇ. സ്മിത എന്നിവർ സംസാരിച്ചു.
 തുടർന്ന് നവ കേരളത്തിന്  ഒരു സാംസ്കാരിക പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ മലയാളം സർവ്വകലാശാല എഴുത്തച്ഛൻ പഠന കേന്ദ്രം ഡയറക്ടർ  ഡോ. കെ. എം. അനിൽ, ‘ഭരണകൂടത്തിന്റെ നിയമ ദർശനം, എന്ന വിഷയത്തിൽ യൂണിയൻ സംസ്ഥാന വൈസ്.പ്രസിഡണ്ട് അഡ്വ. കെ. അനിൽ കുമാറും, ഭരണഘടനാ സ്ഥാപനങ്ങളും കേന്ദ്ര ഗവൺമ്മെന്റും എന്ന വിഷയത്തിൽ  അഡ്വ. ഇ.കെ. നാരായണനും ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി  അഡ്വ. കെ. സത്യൻ സ്വാഗതം പറഞ്ഞു. ക്യാമ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Advertisements
സംസ്ഥാന വനിതാ സബ് കമ്മറ്റി കൺവീനർ അഡ്വ. പ്രീതി പറമ്പത്ത്, കേളു ഏട്ടൻ പഠന കേന്ദ്രം ഡയരക്ടർ കെ. ടി. കുഞ്ഞികണ്ണൻ, ഫോറൻസിക്ക് മെഡിസിൻ എന്ന വിഷയത്തിൽ ഡോ. പ്രജിത്ത്. ടി. എം. എന്നിവർ ക്ലാസെടുക്കും. ക്യാമ്പ് ഇന്ന് സമാപിക്കും.