KOYILANDY DIARY.COM

The Perfect News Portal

എലത്തൂരില്‍ ട്രെയിനില്‍ തീവച്ചത് ഷാരൂഖ് സെയ്ഫി തന്നെയെന്ന് എഡിജിപി എം ആര്‍ അജിത്ത് കുമാര്‍

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീവച്ചത് ഷാരൂഖ് സെയ്ഫി തന്നെയെന്ന് എഡിജിപി എം ആര്‍ അജിത്ത് കുമാര്‍. ഇക്കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയ തെളിവുണ്ട്. ഷാരൂഖ് സെയ്ഫിക്ക് മറ്റ് സംഘടനകളുടെ സഹായം ലഭിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി അറിയിച്ചു.


തീവ്രനിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ആളാണ്. അത്തരത്തിലുള്ള വീഡിയോകള്‍ സ്ഥിരം കാണുന്ന ആളാണ് പ്രതി. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇതുവരെ വിപുലമായ അന്വേഷണമാണ് കേസില്‍  നടത്തിയതെന്നും എഡിജിപി പറഞ്ഞു.

Share news
error: Content is protected !!