KOYILANDY DIARY

The Perfect News Portal

കൊവിഡ് മഹാമാരിക്ക് മുന്നിൽ പല രാജ്യങ്ങളും മുട്ടുകുത്തി, എന്നാൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞു; മുഖ്യമന്ത്രി

കൊവിഡ് കാലത്ത് പല വികസിത രാജ്യങ്ങളും മഹാമാരിക്ക് മുന്നിൽ മുട്ടുകുത്തിയെന്നും എന്നാൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ഇടപെട്ട് നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമാണിത്. പുതിയ ആളുകൾക്ക് സൗകര്യം ഒരുക്കാൻ വേണ്ടി വെന്റിലേറ്ററിൽ നിന്ന് പഴയ ആളുകളെ വിശ്ചേദിക്കുന്നത് പല രാജ്യങ്ങളിലും നമ്മൾ കണ്ടു, എന്നാൽ കേരളത്തിൽ അതുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഐസിയുവും വെന്റിലേറ്ററും കൊവിഡ് കാലത്തും ഒഴിഞ്ഞുകിടന്നു. കൊവിഡ് വരുമെന്ന് കണ്ടുണ്ടാക്കിയ വികസനമല്ല ഇതെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാവർക്കും ചികിത്സ ലഭ്യമാക്കണമെന്ന ചിന്തയാണ് സർക്കാരിനെ നയിച്ചതെന്നും വ്യക്തമാക്കി.

Advertisements

അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. 8.40 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9111 പേർക്കാണ്. തുടർച്ചയായി അഞ്ചാം ദിവസവും കൊവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 10,093 ആയിരുന്നു. 5.61 ശതമാനം ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്.

Advertisements