KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂരിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻ്റലിജൻസ് രണ്ട് യാത്രക്കാരിൽ നിന്നായിട്ടാണ് 90 ലക്ഷത്തിൻ്റെ സ്വർണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശി കോളകാട്ടിൽ ഉമ്മർ ഫറൂഖിൽ (43) നിന്നും 638 ഗ്രാം, റിയാദിൽ നിന്നെത്തിയ വയനാട് പരിയാരം സ്വദേശിയായ അറക്കൽ റഹ്മത്തുല്ലയിൽ (41) നിന്നും 1066 ഗ്രാം സ്വർണമിശ്രിതവുമാണ് പിടിച്ചെടുത്തത്.

ഫറൂഖിന് 50,000 രൂപയും റഹ്മത്തുല്ലക്ക് 70,000 രൂപയുമാണ് സ്വർണം കടത്തുന്നതിനായി വാഗ്ദാനം ചെയ്തിരുന്നതെന്ന് ഇവർ പറഞ്ഞു. കൂടാതെ എമർജൻസി ലൈറ്റിനുളളിൽ വെച്ച് കടത്താൻ ശ്രമിച്ച 32 ലക്ഷത്തിൻ്റെ സ്വർണവും പിടികൂടി. മുംബൈയിൽ നിന്നുളള എയർഇന്ത്യ വിമാനത്തിലെത്തിയ റഊഫ് അലി (32) യിൽ നിന്നാണ് 600 ഗ്രാം സ്വർണം പിടിച്ചത്. നേരത്തെ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോനയിലാണ് ഇയാൾ അറസ്റ്റിലായത്.