KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം സി.കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 57-ാം വാർഷികാഘോഷം നടത്തി

ചിങ്ങപുരം സി.കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 57-ാം വാർഷികാഘോഷം നടത്തി. വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാതൃസംഗമം പരിപാടി സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്തു. മൂടാടി പഞ്ചായത്ത് അംഗം ഉസ്ന എ.വി അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പി.ശ്യാമള സ്വാഗതം പറഞ്ഞു. സന്ധ്യ രശ്മി, കെ പ്രസന്ന, ടി.ഒ സജിത, കെ. ഷെർളി, ശ്രുതി വൈശാഖ് എന്നിവർ സംസാരിച്ചു.