KOYILANDY DIARY

The Perfect News Portal

500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലും കുറുവങ്ങാട് മാവിൻ ചുവട് പ്രദേശത്തും കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി. കുറുവങ്ങാട് കുനിയിൽ വീട്ടിൽ അബ്ദുൾ സലാം (52) ആണ് പിടിയിലായത്. വിദ്യാത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഹൻസ് അടക്കമുള്ള ലഹരിവസ്തുക്കൾ വിതരണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അബ്ദുൾ സലാം എന്ന് എക്സൈസ് സംഘം പറഞ്ഞു.

നഗരത്തിൽ എക്സൈസ് പരിശോധന കർശനമാക്കിയതോടെ ആവശ്യക്കാർ ടെലഫോണിലൂടെയാണ് വിൽപ്പനക്കാരുമായി ബന്ധപ്പെടുന്നതെന്നാണ് വിവരം. റെയ്ഞ്ച് ഇൻസ്പക്ടർ എ.ഷമീർ ഖാൻ, പ്രിവന്റീവ് ഓഫീസർ പി.സുരേഷ്, ഓഫീസർമാരായ അമ്മദ് കെ.സി,എൻ.അജയകുമാ , രതീഷ് എ.കെ, വനിത സിവിൽ ഓഫീസർ ശ്രീജില, ഡ്രൈവർ സിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *