KOYILANDY DIARY

The Perfect News Portal

കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ 4 പേര്‍ അറസ്റ്റില്‍

പാലക്കാട്: കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ 4 പേര്‍ അറസ്റ്റില്‍. പത്തുപവൻ സ്വർണവും അരലക്ഷം രൂപയുമാണ് പ്രതികൾ കവർന്നത്. പാലക്കാട് പുതുനഗരം സ്വദേശികളാണ് അറസ്റ്റിലായത്. അഫ്സൽ, മുഹമ്മദ് ആഷിക്ക്, മുഹമ്മദ് യാസിർ, അൻസിൽ റഹ്മാൻ എന്നിവരെ പാലക്കാട് സൗത്ത്‌ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബർ 28 നാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് ജില്ലയിലെ മന്ദത്ത് കാവ് തണ്ണിശ്ശേരിയിലെ കടയുടമയെയാണ് പ്രതികൾ അപായപ്പെടുത്തിയത്. കാറിലും ബൈക്കിലുമെത്തിയ പ്രതികൾ കടയിലേക്ക് അതിക്രമിച്ചു കയറി. കയ്യിൽ ഉണ്ടായിരുന്ന സ്വർണം തട്ടിയെടുത്തു. പിന്നാലെ തടവിൽ കൊണ്ടുപോവുകയും, മോചിപ്പിക്കാനായി ഇയാളുടെ ഭാര്യയിൽ നിന്ന് വീണ്ടും ആറ് പവൻ്റെ സ്വർണവും പണവും കൈക്കലാക്കുകയുമായിരുന്നു.