KOYILANDY DIARY

The Perfect News Portal

എം.ഡി.എം.എ യും കഞ്ചാവുമായി 4 പേർ പിടിയിൽ

എം.ഡി.എം.എ യും കഞ്ചാവുമായി 4 പേർ പിടിയിൽ. ബത്തേരി അമ്മായിപ്പാലം സ്വദേശി അനൂസ് (39), അടിവാരം സ്വദേശികളായ ഹബീബ് (30), സിജോ (23), കോടഞ്ചേരി സ്വദേശി ആൽബിൻ സണ്ണി (33) എന്നിവരാണ് പിടിയിലായത്.

സുൽത്താൻബത്തേരി ടൗണിലെ ലോഡ്ജിൽ നിന്നും ബത്തേരി പോലീസ് ഇൻസ്പെക്ടർ സന്തോഷിൻ്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എ യും 350 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. പിടിയിലായ നാലു പേരും ലോറി ഡ്രൈവർമാരാണ്.