KOYILANDY DIARY.COM

The Perfect News Portal

എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ 23 മത്സ്യ തൊഴിലാളികളെ കരക്കെത്തിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വഞ്ചിയുടെ എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ 23 മത്സ്യ തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ ഗാർഡുമാർ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. വിഷ്‌ണു മൂർത്തി എന്ന വഞ്ചിയാണ് കടലിൽ കുടുങ്ങിയത്. ഫിഷറീസ് അസി. ഡയരക്ടർ സുനീറിൻ്റെ  നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രാജേഷ്, രാജൻ,  CPO അരുൺ, റസ്ക്യു ഗാർഡുമാരായ സുമേഷ്, നിധീഷ് എന്നിവർ ചേർന്ന് വഞ്ചി കൊയിലാണ്ടി ഹാർബറിൽ സുരക്ഷിതമായി എത്തിച്ചു.

Share news
error: Content is protected !!