KOYILANDY DIARY

The Perfect News Portal

കാപ്പാട് ബീച്ച് തീരദേശ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു

കൊയിലാണ്ടി: കാപ്പാട് ബീച്ച് തീരദേശ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. മറ്റ് പല ഭാഗങ്ങളിലും റോഡ് തകർയുടെ വക്കിൽ. ശക്തമായ തിരമാലയിൽ റോഡ് ഒലിച്ചുപോവുന്ന കാഴ്ചയാണ്. കഴിഞ്ഞ മാസവും റോഡ് കടലെടുത്തിരുന്നു. എത് സമയും റോഡ് നെടുകെ മുറിഞ്ഞ് പോകുന്ന അവസ്ഥയിലാണുള്ളത്. ഇത് അപകടം ക്ഷണിച്ച് വരുത്തും. ഇത് വഴിയുള്ള സഞ്ചാരം പരമാവതി ഒഴിവാക്കണമെന്ന് പ്രദേശവാസികളും അധികൃതരും ആവശ്യപ്പെട്ടു.

ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ആളുകൾ ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്ന റോഡാണിത്. കൊയിലാണ്ടിയിൽ നിന്ന് കാപ്പാട് ടൂറിസം കേന്ദ്രത്തിൽ എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പവഴിയും കടലിന്റെ സൗന്ദര്യം ആസ്വദിച്ച് പോകാമെന്നതും ഇ റോഡിന്റെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *