KOYILANDY DIARY

The Perfect News Portal

എൻ.കെ ചന്ദ്രൻ, എൻ കെ ലാലു അനുസ്മരണം

എൻ.കെ. ചന്ദ്രൻ, എൻ കെ ലാലു അനുസ്മരണം.. കൊയിലാണ്ടി: AKG സ്പോർട്സ് സെൻ്റർ കൊയിലാണ്ടിയുടെ ആദ്യകാല സംഘാടകരും ഫുട്ബോൾ താരങ്ങളുമായ എൻ.കെ. ചന്ദ്രൻ, എൻ കെ ലാലു എന്നിവരുടെ ചരമവാർഷികം ആചരിച്ചു. നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ നടന്ന അനുസ്മരണ യോഗം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മികച്ച സേവത്തിനുള്ള അവാർഡ് നേടിയ ചെന്നൈ ഇൻകം ടാക്സ് അസിസ്റ്റൻറ് കമ്മീഷണർ നടേലക്കണ്ടി കൃഷ്ണകാന്തിനുള്ള ഉപഹാരം രക്ഷിതാക്കളായ ബാലകൃഷ്ണ പണിക്കരും കാർത്ത്യായനി ടീച്ചറും എംഎൽഎ യിൽ നിന്ന് ഏറ്റു വാങ്ങി. ചടങ്ങിൽ മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ എ. ലളിത, പി.വി. സത്യൻ, പി.കെ. ഭരതൻ, ടി.വി ദാമോദരൻ, എം. സുരേന്ദ്രൻ, കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡണ്ട് യു.കെ. ചന്ദ്രൻ സ്വാഗതവും എസ്. തേജ ചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *