KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് ഇന്ന് 14 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് 14 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണം. തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

  • ഗരീബ് രഥ് എക്സ്പ്രസ്
  • പരശുറാം എക്സ്പ്രസ്
  • കൊല്ലം എറണാകുളം മെമു
  • എറണാകുളം കൊല്ലം മെമു
  • എറണാകുളം കായംകുളം മെമു
  • കൊല്ലം കോട്ടയം മെമു
  • എറണാകുളം കൊല്ലം സ്പെഷ്യൽ മെമു
  • കോട്ടയം കൊല്ലം മെമു സർവീസ്

നിയന്ത്രണം ഏർപ്പെടുത്തിയ ട്രെയിനുകൾ

Advertisements

കായംകുളം എറണാകുളം എക്സ്പ്രസ്, എറണാകുളം ആലപ്പുഴ മെമു, ആലപ്പുഴ എറണാകുളം എക്സ്പ്രസ്, നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്സ്പ്രസ് എന്നിവ കൊല്ലം വരെ മാത്രമേ സർവീസ് നടത്തുള്ളൂ.

ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം ചെന്നൈ മെയിൽ, നാഗർകോവിൽ ഷാലിമാർ എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴിയും തിരിച്ചു വിടും.