KOYILANDY DIARY.COM

The Perfect News Portal

റെയിൽവേസ്റ്റേഷന് സമീപം കൂട്ടിയിട്ട വേസ്റ്റിനു തീപിടിച്ചു

കൊയിലാണ്ടി: റെയിൽവേസ്റ്റേഷന് സമീപം കൂട്ടിയിട്ട വേസ്റ്റിനു തീപിടിച്ചു. ഇന്നലെ രാത്രി 12 മണിയോടുകൂടി ആണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ പച്ചക്കറി കടക്കു സമീപം കൂട്ടിയിട്ട വേസ്റ്റുകൾക്കും ചപ്പുചവറുകൾളും തീപിടിച്ചത്. ഒരു യാത്രികൻ  അറിയിച്ചതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു. ഗ്രേഡ് ASTO പികെ ബാബുവിന്റെ നേതൃത്വത്തിൽ ബിനീഷ്, ഷിജു, നിധിപ്രസാദ്, സജിത്ത്, നിതിൻരാജ്, പ്രദീപ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.
Share news
error: Content is protected !!