KOYILANDY DIARY

The Perfect News Portal

കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപൊളിച്ചു. യാത്ര ദുഃസഹം

കൊയിലാണ്ടി: കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപൊളിച്ചു. യാത്ര ദുഃസഹമായി. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെക്ക് പോവുന്ന കൊയിലാണ്ടി ദേശീയപാതയിൽനിന്നുള്ള റോഡാണ് വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയായിരിക്കുന്നത്. മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്നത് കാരണം ചാടിക്കടന്ന് വേണം പോകാൻ.

മാത്രമല്ല സമീപ പ്രദേശത്തുള്ളവരുടെ ഇരുചക്രവാഹനങ്ങൾ പലതും പഞ്ചറായാതായും മറ്റ് തകരാറുകൾ ഉണ്ടായതായും പരാതിയുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *