KOYILANDY DIARY

The Perfect News Portal

ഹോട്ടലുകളിൽ റെയ്ഡ് നാല് ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർദേശം

ഹോട്ടലുകളിൽ റെയ്ഡ് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൊയിലാണ്ടി നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള 20 ഓളം ഹോട്ടലുകളിലും കൂൾബാറുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്തിൽ നാലു ഹോട്ടലുകൾ അടച്ചു പൂട്ടുന്നതിനും ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പരിഹരിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.

വിവിധ കടകളിൽ നിന്ന് സർക്കാർ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തു. പരിശോധന സ്‌ക്വാഡിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. പി. രമേശൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ഷീബ. ടി. കെ, കെ. കെ. ഷിജിന എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *