KOYILANDY DIARY

The Perfect News Portal

നന്തിയിൽ തേങ്ങാ കൂടയ്ക്ക് തീപിടിച്ചു

കൊയിലാണ്ടി: തേങ്ങാ കൂടയ്ക്ക് തീപിടിച്ച് കനത്ത് നഷ്ടം. ഇന്ന് ഉച്ചയോടെയാണ് നന്തി കടലൂർ സ്വദേശി കുട്ടമ്പത്ത് ബാബുവിൻ്റെ മൂന്നു മുറികളിലായി സൂക്ഷിച്ച മുപ്പതിനായിരത്തോളം തേങ്ങ അടങ്ങിയ കൂടയ്ക്ക് തീപിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ തീ ആളി പടരുകയായിരുന്നു. ഉടൻതന്നെ വെള്ളം ഉപയോഗിച്ച് തീ കെടുത്തി. കത്താത്ത തേങ്ങ അഗ്നിരക്ഷാ സേന പുറത്തേക്ക് മാറ്റുകയായരുന്നു. ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആയ മജീദ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഷിജു, വിഷ്ണു, ബബീഷ്, സാനോഫർ, ഹരീഷ് ,സനൽ കുമാർ, സജിത്ത് എന്നിവരും ഹോംഗാർഡ് മാരായ സോമ കുമാർ, രാജേഷ് എന്നിവരും പ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *