KOYILANDY DIARY

The Perfect News Portal

തൃക്കാക്കരയിൽ മെയ് 31ന് വിധിയെഴുതും

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മെയ് 31ന് നടക്കും. കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ്‌ ഇവിടെ ഒഴിവ് വന്നത്‌. മൂന്നിനാണ് വോട്ടെണ്ണല്‍. തിങ്കളാഴ്‌ച ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീയതി തീരുമാനിച്ചത്.

ഒഡീഷയിലെ ബ്രജരാജ നഗർ, ഉത്തരാഖണ്ഡിലെ ചംപാവത്ത്‌ എന്നിവിടങ്ങളിലും അന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ ഉണ്ടാകും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ബുധനാഴ്ച നിലവില് വരും. മേയ് പതിനൊന്നുവരെ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന പന്ത്രണ്ടിന്. പതിനാറുവരെ  പിന്‍വലിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *