KOYILANDY DIARY

The Perfect News Portal

സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി; തിരുവങ്ങൂർ യുപി സ്കൂളിലെ വിവിധ സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷതവഹിച്ചു. നാടൻപാട്ട് കലാകാരൻ മജീഷ് കാരയാട് മുഖ്യാതിഥിയായിരുന്നു. ശിവദാസ് കുനിക്കണ്ടി, ശശി കോളോത്ത്, സി കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് കിട്ടിയ സ്കൂളാണ് തിരുവങ്ങൂർ യൂ പി. ചടങ്ങിൽ എ ആർ ഷമീർ സ്വാഗതവും വി.കെ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *