KOYILANDY DIARY

The Perfect News Portal

വിദ്യാർഥികൾക്ക് സാനിറ്റൈസറും മാസ്കും വിതരണം ചെയ്തു

കൊയിലാണ്ടി: സ്കൂൾ തുറന്ന സാഹചര്യത്തിൽ നഗരസഭയിലെ വിദ്യാർഥികൾക്ക് ഉപയോഗിക്കാനായി സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ. പി. പ്രബീത് മാസ്റ്ററും ഹെഡ്മിസ്ട്രസ് ഗീത ടീച്ചറും ചേർന്ന് ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി അധ്യക്ഷയായി. കൗൺസിലർമാരായ വത്സരാജ് കോളോത്ത്, രമേശൻ വലിയാട്ടിൽ, ഭവിത, പിടിഎ പ്രസിഡണ്ട് രാധാകൃഷ്ണൻ, ആർ. പ്രമോദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *