KOYILANDY DIARY

The Perfect News Portal

മുതിർന്ന വ്യാപാരി കെ.പി മുഹമ്മദിനെ ആദരിച്ചു

കോഴിക്കോട്: പ്രമുഖ സഹകാരിയും മുൻ മുക്കം വ്യാപാരി വ്യവസായി സമിതി സെക്രട്ടറിയുമായിരുന്ന മുതിർന്ന വ്യാപാരി കെ.പി മുഹമ്മദിനെ കോഴിക്കോട് അഗ്രിക്കൾച്ചറിസ്റ്റ് & സോഷ്യൽ വെൽഫയർ കോ: ഓപ്പറേറ്റീവ് സൊസൈറ്റി ആദരിച്ചു. സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജനതാദൾ നേതാവ് എൻ.എസ്. കുമാർ കെ.പി. മുഹമ്മദിനെ പൊന്നാട അണിയിച്ചു.

പ്രസിഡണ്ട് കെ.പി. റുഫാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സഹകാരിയും സോഷ്യലിസ്റ്റ്  നേതാവുമായ സി.കെ. സുധീർ കുമാർ മുഖ്യ പ്രഭാഷണം നടത്തി. അബു കെ. പി, അരുൺ നമ്പ്യാട്ടിൽ, ബിജു. പി.സി എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രസീന ആർ. എസ് സ്വാഗതവും ഡയറക്ടർ ബിജിത്ത്. പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *