KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഹോട്ടൽ പാർക്ക് റെസിഡൻസിക്ക് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് തകർന്നു. ആർക്കും പരിക്കില്ല.

കൊയിലാണ്ടി ദേശീയപാതയിൽ ഹോട്ടൽ പാർക്ക് റെസിഡൻസിക്ക് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് തകർന്നു. ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ 3.45നാണ് അപകടം ഉണ്ടായത്. പെരുമ്പാവൂരിൽനിന്ന് ചരക്കുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപെട്ടത്. എതിർവശത്തുള്ള പാർക്ക് ഹോട്ടലിന് സമീപമുള്ള ടെലിഫോൺ പോസ്റ്റും തൊട്ടടുത്തുള്ള മരവും ഇടിച്ച് തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ച് തകർന്ന നിലയിലാണുള്ളത്.

ഡ്രൈവർറും കൂടെയുള്ള സഹായിയും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കുമെന്ന് സംശയിക്കുന്നു. ലോറി ഭാഗികമായി തകർന്നിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടനെ കൊയിലാണ്ടി പോലീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തുടർന്ന് ക്രെയിൽ കൊണ്ടുവന്ന് ലോറി സമീപത്തേക്ക് മാറ്റിയിട്ടിരിക്കുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *