KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂരിലെ അനീഷ് ഹോട്ടൽ ഇനി ഓർമ്മ മാത്രം

കൊയിലാണ്ടി: ഹോട്ടൽ അനീഷ് വിസ്മൃതിയിലേക്ക്. ദേശീയപാതയിലെ തിരുവങ്ങൂരിലെ വർഷങ്ങൾ പഴക്കമുള്ള അനീഷ് ഹോട്ടലാണ് ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി പൊളിച്ചുതുടങ്ങിയത്. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളും, അധ്യാപകരും, തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ രോഗികളും കൂട്ടിരിപ്പുകാരും തുടങ്ങി നാളികേര കോംപ്ലക്സിലെ ജീവനക്കാരുെമൊക്കെ വർഷങ്ങളായി ആശ്രയിച്ചിരുന്ന ഹോട്ടലായിരുന്നു അനീഷ്. പുതിയ കാലഘട്ടത്തിൽ തിരുവങ്ങൂരിൽ ഹോട്ടലുകൾ ധാരാളം വന്നിട്ടുണ്ടെങ്കിലും അനീഷ് ഹോട്ടൽ എന്നും തിരുവങ്ങൂരിൻ്റെ ഒരു അടയാളപ്പെടുത്താലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *