KOYILANDY DIARY

The Perfect News Portal

കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: കേരളാ അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡണ്ട് ഒ. ടി. മുരളീദാസ് ഉദ്ഘാടനം ചെയ്തു. എൻ. പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. സുരാജ് സംഘടനാ റിപ്പോർട്ട് വതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ എൻ.പി. രവീന്ദ്രനെ പ്രസിഡണ്ടായും എ. മോഹനനെ സെക്രട്ടറിയായും പി.കെ. നാരായണനെ ട്രഷററായും തിരഞ്ഞെടുത്തു. ഇന്ന് കാലത്ത് നിര്യാതനായ കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. കെ. കെ. ചന്ദ്രന് അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേേളന നടപടിക്രമങ്ങൾ ആരംഭിച്ചത്. എ.സി. സോമൻ സ്വാഗതവും, സി. എം. ഗംഗാധരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *