KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ വീട്ടിൽ മോഷണം: പണം നഷ്ടപ്പെട്ടു

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു. എം.സി. രാഘവൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെയാണ്സംഭവം. വീടിനു മുകളിലുടെ കയറിയ ശേഷം മോഷ്ടാവ് വാതിലിൻ്റെ കൊളുത്ത് നീക്കി വാതിൽ തുറന്ന് രാഘവൻ്റെ മകൻ രഗീഷിൻ്റെ പേഴ്സിൽ നിന്നും ആറായിരത്തോളം രൂപയാണ് മോഷ്ടിച്ചത്. സമീപത്തെ ലൈൻ മുറിയിലും മോഷ്ടാവ് എത്തിയെങ്കിലും മുറിയിലുള്ളവർ ബഹളം വെച്ചതിനാൽ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

മറ്റ് പല വീടുകളിലും മോഷ്ടാവ് കയറാൻ ശ്രമിച്ചിട്ടുണ്ട്. കൊരയങ്ങാട് പ്രദേശത്തെ പല വീടുകളിലും നേരത്തെ മോഷണം ശ്രമം നടന്നിരുന്നു. രാത്രികാലങ്ങളിൽ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് കൊരയങ്ങാട് നിവാസികൾ ആവശ്യപ്പെട്ടു. അമ്പാടി റോഡിലെ വീടുകളിലും മോഷണശ്രമം നടന്നിരുന്നു പക്ഷേ ഒന്നും ലഭിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *