KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്നു

 കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് വീട് തകർന്നു. നഗരസഭയിലെ 37 -ാം വാർഡിലെ ചെറിയമങ്ങാട് തെക്കേ തലപറമ്പിൽ വിനുവിൻ്റെ വീടാണ് തകർന്ന് വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആ സമയത്ത് വീടിനകത്ത് വിനു കിടന്നുറങ്ങുകയായിരുന്നു. ഓടും മരവും വീണ് വിനുവിന് പരുക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലം നഗരസഭ ചെയർപേഴ്സൺ UK ചന്ദ്രൻ,  വൈസ് ചെയർപേഴ്സൺ ബിന്ദു CT, കൗൺസിലർമാരായ നിമിഷ ബെൽജൻ, പി.കെ ഷൈജു, നഗരസഭ ഓവർസിയർ മനോമി, പന്തലായനി വില്ലേജ് ഓഫീസർ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Share news