KOYILANDY DIARY

The Perfect News Portal

മുടങ്ങി കിടക്കുന്ന പെൻഷൻ പരിഷ്കരണ ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ അനുവദിക്കണം

കൊയിലാണ്ടി: മുടങ്ങി കിടക്കുന്ന പെൻഷൻ പരിഷ്കരണ ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് പി.ജയഭാനു ഉദ്ഘാടനം ചെയ്തു. കെ. സോമൻ സുമസുല അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സുരേന്ദ്രൻ പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. വി.കെ. രാമകൃഷ്ണൻ, കെ.വി. ചന്ദ്രൻ മാസ്റ്റർ, എ.കെ. ശശിധരൻ, കെ.പി. മോഹനൻ, ഒ. മാധവൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ. ഉദയകുമാർ, (പ്രസിഡണ്ട്) എം.കെ. പ്രഭാവതി, (വൈസ് പ്രസിഡണ്ട്), സി.ബാലകൃഷ്ണൻ, (സെക്രട്ടറി) കെ.സോമൻ (ജോ: സെക്രട്ടറി) സി.കെ. ബാബുരാജ് വിയ്യൂർ (ഖജാൻജി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *