KOYILANDY DIARY

The Perfect News Portal

നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റ് 2021-2022 ല്‍ പ്രഖ്യാപിച്ച കേരള മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചു. പ്രതിമാസം അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെ രണ്ട് വര്‍ഷത്തേക്കായി നല്‍കുന്നു. സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണമാണ് ഉദ്ദേശിക്കുന്നത്.

കൃഷി, ജൈവവൈവിധ്യം, ഡിജിറ്റല്‍ സാങ്കേതികത, ജനിറ്റിക്സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനത് സംസ്കാരം എന്നീ മേഖലകളിലെ ഗവേഷണത്തിനാണ് ഫെല്ലോഷിപ്പ് നല്‍കുക. അപേക്ഷകര്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള കേരളീയര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി നാല്‍പത് വയസ്സാണ്. സ്ത്രീകള്‍ക്കും അര്‍ഹതപ്പെട്ട മറ്റ് വിഭാഗങ്ങള്‍ക്കും അഞ്ച് വര്‍ഷം ഇളവ് ലഭിക്കും. കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലകേന്ദ്രത്തില്‍ ആയിരിക്കണം ഗവേഷണം നടത്തേണ്ടത്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ സ്ഥിര ജോലിയുള്ള വ്യക്തിയെയാണ് ഗവേഷകന്‍ മെന്‍റര്‍ ആയി തിരഞ്ഞെടുക്കേണ്ടത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. (www.kshec.kerala.gov.in ) ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി http://159.89.167.203/kshecportal /public/index.php/navakerala_fellowship സന്ദര്‍ശിക്കുക.

Advertisements

Leave a Reply

Your email address will not be published. Required fields are marked *