KOYILANDY DIARY

The Perfect News Portal

എം.പി. വീരേന്ദ്രകുമാർ സ്മാരക സ്തൂപം നാടിന് സമർപ്പിച്ചു

ചേമഞ്ചേരി: എം.പി. വീരേന്ദ്രകുമാർ സ്മാരക സ്തൂപം നാടിന് സമർപ്പിച്ചു. സോഷ്യലിസ്റ്റ് നേതാവ് എം.പി. വീരേന്ദ്രകുമാറിൻ്റെ സ്മരണാർത്ഥം ലോക് താന്ത്രിക് ജനതാദൾ തുവ്വക്കോട്ട് നിർമിച്ച സ്മാരക സ്തൂപം എൽ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. ശങ്കരൻ നാടിന്‌ സമർപ്പിച്ചു.

ഗോപി തുവ്വക്കോട്, ഉണ്ണി തിയ്യക്കണ്ടി, ബിജു മലയിൽ, കെ. പ്രദീപൻ, വി.വി. മോഹനൻ, ബാബു കുളൂർ, ശിവൻ മലയിൽ, ജി.എസ്. അവിനാഷ് തുടങ്ങിയവർ സംസാരിച്ചു. സ്തൂപത്തിൻ്റെ നിർമാണം നടത്തിയ ശില്പി ബി.ആർ. ബിനിലിനെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *