KOYILANDY DIARY

The Perfect News Portal

ഷാജി പൊയില്‍ക്കാവിനെ ആദരിച്ചു


കൊയിലാണ്ടി: യുവ ശില്‍പി ഷാജി പൊയില്‍ക്കാവിനെ ആദരിച്ചു. ‘സ്വദേശ് സന്‍സ്ഥന്‍ ഇന്ത്യ’യുടെ ഈ വര്‍ഷത്തെ ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്‌കാരം നേടിയ പ്രശസ്ത യുവ ശില്‍പി ഷാജി പൊയില്‍ക്കാവിനെ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ചെങ്ങോട്ടുകാവ് യൂനിറ്റ് അനുമോദിച്ചു. കേരളത്തിനകത്തും പുറത്തുമായി നിരവധി ചിത്രങ്ങളും ശില്‍പങ്ങളും ചെയ്ത് ശ്രദ്ധേയനായ കലാകാരനാണ് ഷാജി പൊയില്‍ക്കാവ്.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ മെമൻ്റോ സമര്‍പ്പിച്ചും, ഗുരുനാഥനായ ഇ.കെ.ഗോവിന്ദന്‍ നായര്‍ പൊന്നാടയണിയിച്ചും ഷാജിയെ ആദരിച്ചു. ഇതോടൊപ്പം ശതാഭിഷിക്തനായ കെ.എസ്.എസ്.പി.യു നേതാവ് ഇ.കെ.ഗോവിന്ദന്‍ നായരെയും ആദരിച്ചു. കെ.എസ്.എസ്.പി.യു. ചെങ്ങോട്ടുകാവ് യൂനിറ്റ് പ്രസിഡണ്ട് കുറ്റിയില്‍ എം.പി.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ്, ഷാജി പൊയില്‍ക്കാവ്, ഇ.കെ.ഗോവിന്ദന്‍ നായര്‍, ടി.വി.ഗിരിജ, വേണുഗോപാലന്‍, ലക്ഷ്മി ടീച്ചര്‍, കല്യാണി, പുഷ്പന്‍, ബാലകൃഷ്ണന്‍ കിടാവ്, വിജയന്‍ നായര്‍, വി.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *