KOYILANDY DIARY

The Perfect News Portal

ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്കാരം നേടിയ പ്രശസ്ത ശിൽപി ഷാജി പൊയിൽക്കാവിനെ ആദരിച്ചു

കൊയിലാണ്ടി: സ്വദേശ് സൻസ്ഥാൻ ഇന്ത്യയുടെ ഈ വർഷത്തെ ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്കാരം നേടിയ  പ്രശസ്ത ശിൽപിയും ചിത്രകാരനുമായ ഷാജി പൊയിൽക്കാവിനെ ശില്പ മുദ്രയിലെ കലാകാരന്മാരുടെയും സുഹൃത്തുക്കളുടെയും സാനിദ്ധ്യത്തിൽ കൊയിലാണ്ടി MLA കാനത്തിൽ ജമീല വീട്ടിലെത്തി ആദരിച്ചു. വളരെ ലളിതമായ ചടങ്ങിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിനെ പ്രതിനിധീകരിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ഷിബ മലയിൽ മൊമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ചെങ്ങോട്ടുകാവ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, പഞ്ചായത്ത് മെമ്പർ രമേശൻ കിഴക്കയിൽ, മുൻ സ്റ്റാന്റിംഗ് കമ്മി ചെയർമാൻ ഗീതാനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ശിൽപ്പിയും ചിത്രകാരനുമായ ഷാജി പൊയിൽക്കാവ് നന്ദി പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *