KOYILANDY DIARY

The Perfect News Portal

ഓക്സിജൻ കോൺസൻട്രേറ്റർ നൽകി

കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് കൊയിലാണ്ടി നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പ്രജില എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാസ്റ്റ് ഡിസ്ട്രിക് ഗവർണ്ണർ ലയൺ ഡോ. ഒ.വി. സനൽ നിന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷീല  ഉണ്ണി ഓക്സിജൻ കോൺസൻട്രേറ്റർ ഏറ്റുവാങ്ങി. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എം.വി. മനോഹരന് അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഡോ. സന്ധ്യാ ജയചന്ദ്രൻ. ഡോ, കെ. ഗോപിനാഥ്. ഒ.വി. സനൽ. കെ.വി. രാമ ചന്ദ്രൻ. ഷാജി ജോസഫ്, എം. ശിവദാസൻ മല്ലികാസ്, ഹെർബർട്ട് സാമുവൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *