KOYILANDY DIARY

The Perfect News Portal

ഹൈടെക് ക്ലാസ് റൂം പ്രഖ്യാപനം നടത്തി

പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ.ഹൈസ്കൂളില്‍ ആര്‍ എം എസ് എ, ജില്ലാ പഞ്ചായത്ത് സംയുക്തഫണ്ട് ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും ഹൈടെക് ക്ലാസ് റൂം പ്രഖ്യാപനവും നടത്തി. നിര്‍മ്മാണ പ്രവൃത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു . ഹൈടെക് ക്ലാസ്റൂം പ്രഖ്യാപനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കംമുഹമ്മദ് നിര്‍വ്വഹിച്ചു.

വിദ്യാലയത്തിലെ 10 ക്ലാസ് മുറികള്‍ ഹൈടെക് ആകും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ കെ ബാലന്‍ അദ്ധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത്മെമ്ബര്‍ ഇ പി കാര്‍ത്ത്യായനി, അജിതകൊ മ്മിണിയോട്ട്, മനോജ് എടാണി, അബ്ദുറഹിമാന്‍ പുതുക്കുടി.ഗോ പാലകൃഷ്ണന്‍ തണ്ടോറപ്പാറ, കെ എം വത്സരാജ്, പി പി മനോജ് കുമാര്‍, വിശ്വനാഥന്‍ കാപ്പിയില്‍, ടി ശ്രീജ എന്നിവര്‍ സംസാരിച്ചു .
ഹെഡ്മാസ്റ്റര്‍ വി വി ബാലകൃഷ്ണന്‍ സ്വാഗതവും പി ടി എ പ്രസിഡന്റ് ടി സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *