KOYILANDY DIARY

The Perfect News Portal

ഹിമായത്തുൽ ഇസ്ലാം മദ്രസ കെട്ടിടം ഉത്ഘാടനം ചെയ്തു

കൊയിലാണ്ടി: മദ്രസകൾ  സ്നേഹ  സാഹോദര്യത്തിന്റെ  കേന്ദ്രങ്ങളാണെന്നും ഭീകരവാദവും അക്രമങ്ങളും  ഇസ്ലാമിന് അന്യമാണെന്നും വിദ്യാഭ്യാസത്തോടൊപ്പം ധാർമികതയും എല്ലാവരും  ജീവിതത്തിൽ  പകർത്തിയില്ലെങ്കിൽ  സമൂഹം ഭാവിയിൽ  വലിയ ഭീഷണികൾ നേരിടേണ്ടി  വരുമെന്നും കേരള മുസ് ലിം ജമാഅത്ത് സംസ്ഥാ ന സെക്രട്ടറി  സയ്യിദ് ഇബ്രഹീമുൽ ഖലീൽ  ബുഖാരി തങ്ങൾ  ഉണർത്തി. മൂടാടി ഹിൽ ബസാർ ഹിമായത്തുൽ ഇസ്ലാം മദ്രസ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഹാഫിള്  ഹുസൈൻ  ബാഫഖി  തങ്ങൾ  കൊയിലാണ്ടി  മുഖ്യ അതിഥിയായിരുന്നു. മഹല്ല് പ്രസിഡൻറ് കെ കെ ഷഹദ് അധ്യക്ഷത വഹിച്ചു. മഹല്ല്  സിക്രട്ടറി  ഇ. എം ജമാലുദ്ദിൻ, ഹനീഫ്  സഖാഫി വടകര,   ഖത്തീബ് ബഷീർ  സഖാഫി , കെ. വി.  ഹാഷിം  എന്നിവർ സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *