KOYILANDY DIARY

The Perfect News Portal

മലേറിയ ബാധിച്ചതായി സംശയിക്കുന്ന ആളെ മെഡിക്കൽ കോളെജിലേക്ക് മാറ്റി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കടപ്പുറം പള്ളി ഭാഗത്ത് മലേറിയ ബാധിച്ചതായി സംശയിക്കുന്ന ആളെ കോഴിക്കോട് മെഡിക്കൽ കോളെജിലെക്ക് മാറ്റി. ഇവയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നു വിദഗ്ദ ചികിത്സയ്ക്കായി മഡിക്കൽ കോളെജിലെക്ക് മാറ്റിയത്. ലാബ് പരിശോധനാ ഫലം പുറത്തു വരാത്തതാണ് സ്ഥിരീകരിക്കാത്തത്.

സംഭവത്തെ തുടർന്ന് ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഫോഗിംഗ്, വീടുകൾ സന്ദർശിച്ച്  ബോധവൽക്കരണ പ്രവർത്തനങ്ങൾ, തുടങ്ങിയവ ശക്തമായ രീതിയിൽ റെസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടന്നുവരുന്നതായി താലൂക്ക് ആശുപത്രി എച്ച്.ഐ.സുരേഷ് അറിയിച്ചു. നഗരസഭാ ആരോഗ്യ വിഭാഗവും പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *