KOYILANDY DIARY

The Perfect News Portal

വായനാ വസന്തം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണത്തിെൻറ ഭാഗമായി വായനാ വസന്തം പരിപാടി സംഘടിപ്പിച്ചു. കവി.മോഹനൻ നടുവത്തൂർ ഉൽഘാടനം ചെയ്തു. സ്കൂൾ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടു നിൽക്കുന്ന പുസ്തക പ്രദർശനത്തിനും തുടക്കമായി.

സ്കൂൾ റേഡിയോ പരിപാടിയിൽ കവിതാലാപനവും, പുസ്തക പരിചയവും നടത്തി. പ്രിൻസിപ്പാൾ പി.വൽസല അദ്ധ്യക്ഷത വഹിച്ചു. എം.ഊർമ്മിള, പി.പി ഹസ്സൻ കോയ, കെ.പ്രദീപൻ, ഷിംന, അനുപ്രിയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *