KOYILANDY DIARY

The Perfect News Portal

ഹംമ്പിനെതിരെ ഡി.വൈ.എഫ്.ഐ. പ്രതിഷേധിച്ചു

കൊയിലാണ്ടി : ജോയിന്റ് ആർ. ടി. ഓഫീസിന് സമീപം സ്ഥാപിച്ച ഹമ്പിനെതിരെ ഡി. വൈ. എഫ്. ഐ. ബ്ലോക്ക് കമ്മിറ്റി  പ്രതിഷേധിച്ചു.  അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ ഹംബ് നിർമ്മിച്ചത്. അതി രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന കൊയിലാണ്ടി ടൗണിൽ ഹമ്പ് നിർമ്മിച്ചതോടെ ഗതാഗതം കൂടുതൽ സങ്കീർണ്ണമായിരിക്കുയാണെന്ന് ഡി.വൈ.എഫ്.ഐ.  ആരോപിച്ചു. സൈൻ ബോർഡും സീബ്രാ ലൈനും ഇല്ലാത്തത് കാരണം വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിരിക്കയാണെന്നും തീരുമാനം പുനപ്പരിശോധിക്കണമെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, പ്രസിഡണ്ട് ടി. സി. അഭിലാഷ്  ശ്രീജിത്ത് നടേരി തുടങ്ങിയവർ സംസാരിച്ചു
ഇതേ വിഷയത്തിൽ മോട്ടോർ തൊഴിലാളി യൂണിയൻ (സി. ഐ. ടി. യു.) ഏരിയാ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *