KOYILANDY DIARY

The Perfect News Portal

സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയിൽ കൊയിലാണ്ടിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന

കൊയിലാണ്ടി: രാജ്യം 75-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയിൽ കൊയിലാണ്ടിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന. സ്വാതന്ത്രദിനത്തിൽ ബീവറേജും, കൺസ്യൂമർ ഫെഡിൻ്റെയും മദ്യശാലകൾ അടഞ്ഞ് കിടന്നപ്പോൾ കൊയിലാണ്ടിയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയെന്നാണ് പരാതി. കൊയിലാണ്ടി പോലീസ് സ്റ്റേഷനു സമീപത്തെ പാർക്ക് റെസിഡൻസി ഹോട്ടലിനെതിരെയാണ് പരാതി. ഇവിടെ വ്യാപകമായി അനധികൃത വിൽപ്പന നടത്തിയതായാണ് പരാതി. നിരവധി പേർ ഇത് സംബന്ധിച്ച് പരാതി നല്കിയിട്ടുണ്ട്. ബി.ജെ.പി. ജില്ലാ ട്രഷറർ വി.കെ. ജയൻ കൊയിലാണ്ടി പോലീസിൽ നേരിട്ട് പരാതി നൽകി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *