KOYILANDY DIARY

The Perfect News Portal

സോളര്‍ കമ്മിഷനു മുന്‍പാകെ പുതിയ ചില കാര്യങ്ങള്‍കൂടി വെളിപ്പെടുത്തുമെന്ന്‌ ബിജു രാധാകൃഷ്ണന്‍

കൊച്ചി : പുതിയ ചില കാര്യങ്ങള്‍കൂടി സോളര്‍ കമ്മിഷനു മുന്‍പാകെ വെളിപ്പെടുത്തുമെന്നു സോളര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍.  സോളര്‍ കമ്മിഷനു മുന്‍പില്‍ ഹാജരാകാന്‍ എത്തിയ ബിജു മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിഷന്റെ അനുമതിയോടെ സരിതയെ ബിജു ഇന്ന് ക്രോസ് വിസ്താരം നടത്തും. ഇതോടെ, സരിത നായരും ബിജു രാധാകൃഷ്ണനും തമ്മിലുള്ള വാക്പോരിനും ഇന്ന് കൊച്ചിയിലെ സോളര്‍ കമ്മിഷന്‍ വേദിയാകും.

സോളര്‍ തട്ടിപ്പിലെ ഉന്നതരുടെ പങ്ക് സംബന്ധിച്ച്‌ ശേഷിക്കുന്ന തെളിവെല്ലാം ഇന്ന് ഉച്ചയോടെ കമ്മിഷന് നല്‍കുമെന്നും സരിത ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ സോളര്‍ തട്ടിപ്പു കേസിലെ ലൈംഗികാരോപണങ്ങളുടെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സരിത എസ്. നായര്‍ സോളര്‍ ജുഡീഷ്യല്‍ കമ്മിഷനു കൈമാറിയിരുന്നു.