KOYILANDY DIARY

The Perfect News Portal

തയ് വാനില്‍ ഭൂചലനം

തായ്പേയ്: തയ് വാനിലെ തയ്നാനില്‍ ഇന്ന് പുലര്‍ച്ചെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തില്‍ 17 നിലകളുള്ള ഒരു ഫ്ലാറ്റുള്‍പ്പെടെനിരവധി ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. ഫ്ലാറ്റില്‍ കുടുങ്ങിയ 123 പേരെ രക്ഷപെടുത്തി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 20 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് തായ്!നാന്‍. ഭൂചലനത്തിന്‍റെ പ്രകമ്പനം 40 സെക്കന്‍ഡ് നീണ്ടണ്ടുനിന്നു. നേപ്പാളിലും ഭൂചലനം അനുഭവപ്പെട്ടു.