പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന തീരുമാനത്തിൽ നിന്ന് പിന്മാറണം: ആർ വൈ ജെ ഡി
.
കൊയിലാണ്ടി: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന തീരുമാനത്തിൽ നിന്ന് റെയിൽവേ അധികാരികൾ പിന്മാറണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു മുമ്പില്‍ രാഷ്ട്രീയ യുവ ജനതാദളിന്റെ നേതൃത്വത്തിൽ പ്രതിഷേധപരിപാടിയും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. ആർ വൈ ജെ ഡി ജില്ലാ സെക്രട്ടറി ലാൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. അർജുൻ മഠത്തിൽ അധ്യക്ഷതവഹിച്ചു.
.

.
പാലക്കാട് ഡിവിഷൻ നിലനിർത്തി മലബാർ മേഖലയിലെ യാത്ര പ്രശ്നത്തിന് പരിഹാരം കാണണമെന്നും, സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ലാൽപ്രസാദ് ആവശ്യപ്പെട്ടു. പരിപാടിയിൽ സി.വിനോദ്, ഷിജാസ് എരമംഗലം, പ്രജിലേഷ് മംഗലശ്ശേരി, നരേഷ് ടി പി, ഭമിത്ത്, സുനി, രജീഷ് മാണിക്കോത്ത്, കൊയിലാണ്ടി നഗരസഭ കൗൺസിലർ സി കെ ജയദേവൻ, മുകുന്ദൻ മാസ്റ്റർ അഭിനന്ദ് തുടങ്ങിയവർ സംസാരിച്ചു.



